ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ഇന്ത്യാ പട്ടം നേടിയ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു




ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ഇന്ത്യാ പട്ടം നേടിയ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. നാലു ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലോക ശരീരസൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും മകളുമുണ്ട്.

മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാൾ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പിന്നീട് നവി മുംബൈയിലാണ് കഴിഞ്ഞത്.
അതിനുശേഷം ഗുജറാത്തിലെ വഡോദരയിൽ സ്വന്തം ജിംനേഷ്യം തുടങ്ങി താമസം മാറ്റി.


Previous Post Next Post