സിഗർട്ട് വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു


കൊല്ലം; കടയ്ക്കലില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ കടയുടമയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു.
ബൈക്കിലെത്തിയ കള്ളന്‍മാരുെട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കടയ്ക്കല്‍ തൃക്കണ്ണാപുരത്ത് പലചരക്ക് കട നടത്തുന്ന വസുമതി അമ്മയുടെ സ്വർണ്ണമാല മോഷ്ട്ടിച്ചവര്‍. സിഗരറ്റ് വാങ്ങാന്‍ എന്ന വ്യാജേന എത്തിയവര്‍ എഴുപതുകാരിയുടെ മാലയും പൊട്ടിച്ച് ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

കടയ്ക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും കടയ്ക്കില്‍ മാല മോഷണം നടന്നിരുന്നു. ഇരുചക്രവാഹനത്തില്‍ വന്ന യുവതിയെ തള്ളിയിട്ട ശേഷം രണ്ടു പവന്‍ കവരുകയായിരുന്നു.

أحدث أقدم