ബംഗളൂരു:ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്നിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി രാമസുബ്രമണ്യനാണ് പിന്മാറിയത്.അഭിഭാഷകനായിരിക്കേ 2003ല്‍ മഅദ്നിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ വ്യക്തമാക്കി. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലാണ് ഹാജരായത്. മഅദ്നിയുടെ ഹര്‍ജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും
മഅദ്നിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി..
ജോവാൻ മധുമല
0