വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച ഉ​ട​മ അ​റ​സ്റ്റി​ൽ.

മ​ല​പ്പു​റത്ത് എ​ട​ക്ക​ര​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച ഉ​ട​മ അ​റ​സ്റ്റി​ൽ. ക​രു​നെ​ച്ചി സ്വ​ദേ​ശി സേ​വ്യ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന സാ​ലി ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​ആ​ര്‍​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്‍​ക​യ്യെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ വീ​ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും സേ​വ്യ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച​യാ​ണ് വ​ള​ർ​ത്തു നാ​യ​യോ​ട് ഉ​ട​മ ക്രൂ​ര​ത കാ​ട്ടി​യ​ത്. നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


أحدث أقدم