തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ അന്തിമ തീരുമാനം നാളെ.





തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ അന്തിമ തീരുമാനം നാളെ.

 ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.

ആന പാപ്പാന്‍മാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 

ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും അനുമതി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. നാളത്തെ യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.


أحدث أقدم