ഓട്ടോഡ്രൈവറുടെ മൃതദേഹം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു യുവതി വേമ്പനാട് കായലിൽ ചാടി മുങ്ങി മരിച്ചു



കൊച്ചി: ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്നു വേമ്പനാട് കായലിൽ ചാടിയ യുവതി മുങ്ങി മരിച്ചു. പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ മരിയോ (25) ആണ് മരിച്ചത്.

പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് നിൽക്കുന്ന സമയമാണ് സംഭവം. പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെ വച്ചു കൈവരിയിൽ കയറി നിന്നു പെട്ടെന്നു താഴേക്ക് ചാടുകയായിരുന്നു.

പൊലീസും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും  കായലിലേക്ക് ചാടിയ യുവതി പലതവണ മുങ്ങിപ്പൊങ്ങി. ഈ സമയം അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എഡി അജിത്ത്കുമാർ കായലിൽ ചാടി യുവതിയെ രക്ഷപ്പെടുത്തി. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


أحدث أقدم