കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും.
ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുള്ളൂ.
ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരിൽ പരിശോധന നടത്തും.
ചരക്ക് നീക്കം സുഗമമാക്കും. റെയിൽവേ, എയർപോർട്ട് യാത്രക്കാർക്ക് തടസമുണ്ടാവില്ല.
ഓക്സിജൻ-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബാങ്കുകൾ പരമാവധി ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം.
ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50, മരണത്തിന് 20 എന്ന നിലയിൽ തുടരും.
റേഷൽ, സിവിൽ സപ്ലൈസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് മാത്രമേ പ്രാർഥന നടത്താവൂ.
എണ്ണം കുറയ്ക്കാൻ സാധിക്കുമെങ്കിൽ കുറയ്ക്കണം. സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
കോവിഡ് ഇതരരോഗികൾക്കും ചികിത്സ ഉറപ്പാക്കണം. ജീവനക്കാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കരുത്. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.