കറുകച്ചാൽ: കറുകച്ചാൽ സ്വദേശിയായ ബംഗ്ലാകുന്നിൽ വീട്ടിൽ രാഹുൽ ആർ ( 35 ) നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തിയത് .
കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് തകരാറ് പരിശോധിക്കാൻ വണ്ടിയുടെ അടിയിൽ കയറിയപ്പോൾ കാറിനടിയിൽ കുരുങ്ങിയതാണെന്ന് ആണ് ആദ്യം കരുതിയത്
കോട്ടയം - പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ .
കറുകച്ചാൽ ചമ്പക്കര ഭാഗത്ത് തുമ്പച്ചേരിൽ ബാങ്കുപടി ഭാഗത്താണ് മൃതദേഹം കണ്ടത്. രാവിലെ പത്രവിതരണത്തിനായി പോയ യുവാവ് റോഡിന്റെ നടുക്ക് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കാറിനടിയിൽ മൃതദേഹം കണ്ടത് . തുടർന്ന് ഇയാൾ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു . കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു പോലീസിൻ്റെ അന്വേഷണത്തിൽ സഹപ്രവർത്തകരായ വിഷ്ണു , സുരേഷ് എന്നീ രണ്ട് സുഹൃത്തുക്കൾ പിടിയിലായി ഇവർ ടിക്കറ്റ് മെഷീൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെlടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.