പത്ത് ജില്ലകളില്‍ ഇരട്ട ജനിത വ്യതിയാനം വന്ന വൈറസുകള്‍; സ്ഥിതി രൂക്ഷം വകഭേദ വൈറസ് കൂടുതല്‍ കോട്ടയം ജില്ലയിൽ



കേരളത്തിലെ പത്ത് ജില്ലകളില്‍ ഇരട്ട ജനിത വ്യതിയാനം വന്ന വൈറസ് കണ്ടെത്തി. ഇന്ത്യന്‍ വകഭേദമായ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. B1 617 വൈറസ് ബാധ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്.

ഒരുമാസത്തിനിടെയാണ് വൈറസുകളുടെ വ്യാപനം ശക്തമായത്. ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍. ഈ സ്ഥാപനത്തെയാണ് വൈറസിനെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ണൂരില്‍ 75 ശതമാനവും ആഫ്രിക്കന്‍ വകഭേദം കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. 21.43 ശതമാനമാണിത്. ഇന്ത്യന്‍ വകഭേദ വൈറസ് കൂടുതല്‍ കോട്ടയം ജില്ലയിലാണ് 19.05 ശതമാനമാണിത്.
ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നത് ലണ്ടനിലെ വൈറസ് വകഭേദം മാത്രമാണെങ്കില്‍

ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍ സംസ്ഥാനത്ത് എത്തിയത് മാര്‍ച്ചിലാണ്. ഫെബ്രുവരിയില്‍ അതി തീവ്ര വൈറസ് ബാധിച്ച രോഗികള്‍ 3.8 ശതമാനമായിരുന്നു. മാര്‍ച്ചില്‍ ഇത് 40 ശതമാനമായി. ലണ്ടന്‍ വകഭേദം 30.48%, ആഫ്രിക്കന്‍ വകഭേദം 4.38%, ഇന്ത്യന്‍ വകഭേദം 6.67,% എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഉള്ളത്.

ഇരട്ട ജനിതക വൈറസിന് വ്യാപന ശേഷി കൂടുതലായിരിക്കും.

أحدث أقدم