കോൺഗ്രസുമായുള്ള സഖ്യം പ്രാദേശിക തലത്തിൽ മാത്രം: മൊഹമ്മദ് സലിം




കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം പ്രാദേശിക അടിസ്ഥാനത്തിൽ മാത്രമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം. 

സഖ്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്ന് പിന്നീട് ആലോചിക്കുമെന്നും നിലവിലുള്ളത് സംസ്ഥാനടിസ്ഥാനത്തിലുള്ള സഖ്യം മാത്രമാണെന്നും മൊഹമ്മദ് സലീം പറഞ്ഞു. 

ബംഗാളിൽ തൂക്കുനിയമസഭ വന്നാലുള്ള നിലപാടിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണ്. ഇടതുസഖ്യത്തിലുള്ള ഐഎസ്എഫ് വർഗ്ഗീയ പാർട്ടിയെന്നത് എതിരാളികളുടെ പ്രചാരണമെന്നും മൊഹമ്മദ് സലിം കൊല്ക്കത്തയിൽ  പറഞ്ഞു


أحدث أقدم