രാജ്യസഭയിലേക്ക് എതിരില്ലാതെ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ

രാജ്യസഭയിലേക്കു കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് ജോണ്‍ബ്രിട്ടാസ്, ഡോ.വി.ശിവദാസന്‍, പി.വി.അബ്ദുള്‍വഹാബ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുപേര്‍മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ്, ഡോ.വി.ശിവദാസന്‍ എന്നിവര്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ഥികളും  മുസ്‌ലിംലീഗ് നേതാവ് പി.വി.അബ്ദുൽ വഹാബ് യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു. പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള ഡോ. പത്മരാജന്റെ സ്ഥാനാർഥിത്വം അംഗീകരിക്കപ്പെട്ടില്ല .പത്ത് എംഎൽഎമാരുടെ പിന്തുണയില്ലാത്തതിനാൽ പത്രിക തള്ളുകയായിരുന്നു. പത്രിക പിൻവലിക്കാൻ ഇന്ന് മൂന്നു മണിവരെ സമയമുണ്ടായിരുന്നു. അതിന് ശേഷമാണ് വരണാധികാരിയായ നിയമസഭാ സെക്രട്ടറി വിജയികളെ പ്രഖ്യാപിച്ചത്. ഇതോടെ മുപ്പതാം തീയതി നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ആവശ്യമില്ലാതെ വന്നു.   
أحدث أقدم