എത്രയും വേഗം മീനടത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റെർതുടങ്ങണമെന്ന് യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് ശ്രീജിത്ത് എസ്


മീനടം : ഉറക്കം നടിക്കുന്ന പഞ്ചായത്ത്‌ അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം  മീനടം പഞ്ചായത്തിൽ കോവിഡ് ഇത്രയും രൂക്ഷമായിട്ട് പോലും കോവിഡ് ടെസ്റ്റ് ചെയ്യാൻ ഉള്ള  സൗകര്യം ഇല്ല  വ്യാപനം രൂക്ഷമായി 144 പ്രെഖ്യാപിച്ച പാമ്പാടി പഞ്ചായത്തിലേക്ക് കോവിഡ് ടെസ്റ്റ് ചെയ്യാൻ വിടുന്നതിന്റെ ലക്ഷ്യം എന്താണ്  മീനടത്തു ഹെൽത്ത് സെന്റർ പ്രവർത്തനം ഉണ്ടായിട്ടും കോവിഡ് ഫസ്റ്റ് ലൈൻ സെൻ്റർ ഇല്ലാത്തത് പഞ്ചായത്തിൻ്റെ അനാസ്ഥയാണ് 
, എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സൗകര്യം തയ്യാറാക്കണം എന്നുള്ള കളക്ടറുടെ ഉത്തരവ് നിലനിൽക്കേ മീനടം പഞ്ചായത്തിൽ ഇതിന്റെ പ്രവർത്തനങ്ങളും വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്, കോവിഡ് ന്റെ വ്യാപനത്തിന് എതിരെ നടത്തേണ്ട നടപടിക്രമങ്ങളിൽ ഉണ്ടായിരിക്കുന്ന ഈ കാലതാമസം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണാസമിതി എത്രയും പെട്ടന്ന്,,, കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം മീനടം പഞ്ചായത്തിൽ ഏർപ്പെടുത്തണമെന്നും  കോവിഡ് രോഗികൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ആരംഭിക്കണമെന്നും
യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് 
ശ്രീജിത്ത് എസ് 
 ആവശ്യപ്പെട്ടു
Previous Post Next Post