കേരളം ലോക് ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ ജാഗ്രത കൈവെടിയരുത് : മുഖ്യമന്ത്രി




തിരുവനന്തപുരം : കേരളം ലോക് ഡൗണിലേക്ക് പോകാതിരിക്കാൻ വേണ്ടി അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി.

ജനിതകമാറ്റം വന്ന വൈറസുകൾ മൂലമുള്ള രോഗവ്യാപനം കൂടിവരുകയാണ്.

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം എന്നും മുഖ്യമന്ത്രി.
വിവാഹം ഉൾപ്പെടെയുള്ള ആളുകൾ കൂടുന്ന ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി.

പ്രതിരോധത്തിന് നായകത്വം ജനമാണ് ഏറ്റെടുക്കേണ്ടത്. 
ഇഎസ്ഐ ആശുപത്രികളും ഇനിമുതൽ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആകും.
 
ആംബുലൻസുകൾ ഉറപ്പാക്കാൻ താലൂക്ക് തരത്തിൽ ആംബുലൻസ് ടീമുകൾ നിലവിൽ വരും. 

മാസ്ക് കൃത്യമായി ധരിക്കണം .
ജാഗ്രത കുറവുകൊണ്ട് വേണ്ടപ്പെട്ടവരുടെ ജീവൻ ഇല്ലാതാക്കരുതെന്നും മുഖ്യമന്ത്രി. 

മറ്റ് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും, ദുരന്തങ്ങളും നമ്മൾ മനസിലാക്കണം.


Previous Post Next Post