എ.എന്‍ ഷംസീർ എം എൽ എ യുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

 





കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് ഡയറക്ടറര്‍ തസ്തികയില്‍ സി.പി.എം നേതാവും തലശ്ശേരി എം.എല്‍.എ യുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമെന്നാരോപിച്ച് സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
 തസ്തികയിലെ സ്ഥിരം നിയമനം മെയ് ഏഴ് വരെ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഷംസീറിന്റെ ഭാര്യ ഡോ.ഷഹലയടക്കം 30 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തി പരിഗണിക്കാനിരുന്നത്.
    ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ നേരത്തേ ഡോ. ഷഹല രംഗത്തു വന്നിരുന്നു. തനിക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും പിന്മാറില്ലെന്നും ഡോ. ഷഹല പറഞ്ഞിരുന്നു.

യു.ജി.സി എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് ഇന്റര്‍വ്യൂവും നടന്നിരുന്നു.

.
أحدث أقدم