തിരുവല്ല മൂക്കൂർ തെക്കേ കാരക്കാട് പരേതനായ വാസു പണിക്കരുടെ ഭാര്യ പങ്കജാക്ഷിയമ്മ (104), മകൾ ശ്യാമള (64) എന്നിവരാണ് മ വൈകിട്ട് അഞ്ചു മണിക്ക് പങ്കജാക്ഷിയമ്മയും മരണത്തിന് കീഴടങ്ങി. പങ്കജാക്ഷിയമ്മ ഒരാഴ്ചയായി അവശ നിലയിലായിരുന്നു. മകൾ ശ്യാമള അമ്മയുടെ കൂടെ ആശുപത്രിയിൽ കൂട്ടിനുണ്ടായിരുന്നു. ഇന്നലെ രാവിലെ ശരീരത്തിന് അസ്വസ്ഥത അനുഭപ്പെടുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
പങ്കജാക്ഷിയമ്മയ്ക്ക് ശ്യാമളയെ കൂടാതെ 9 മക്കൾ ഉണ്ട്. നാരായണപിള്ള, മണിയൻ, കൃഷ്ണൻകുട്ടി, രുഗ്മിണിയമ്മ, വിശ്വനാഥൻ, പരേതയായ ഈശ്വരി, ഓമനക്കുട്ടൻ, പ്രസന്നകുമാരി.
ഇത്തിത്താനം ഇളങ്കാവ് രഞ്ജുഭവനിൽ ചന്ദ്രശേഖരൻ നായരാണ് ശ്യാമളയുടെ ഭർത്താവ്. മക്കൾ. പരേതനായ രഞ്ജു, ജ്യോതി. മരുമകൻ വിനോദ്.