ഗാർഹിക തൊഴിലാളിയുടെ കൊലപാതകം: കുവൈത്തിൽ സ്വദേശി വനിതയുടെ വധശിക്ഷ 15 വർഷ തടവാക്കി കുറച്ചു




 

 
 
വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി വ​നി​ത​ക്ക്​ 15 വ​ർ​ഷം ത​ട​വ്. ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​നി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കീ​ഴ്​​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി അ​സാ​ധു​വാ​ക്കി അ​പ്പീ​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. നേ​ര​ത്തെ ക്രി​മി​ന​ല്‍ കോ​ട​തി യു​വ​തി​യെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ചി​രു​ന്നു.15 വർഷം കഠിന തടവാണ് അപ്പീൽ കോടതി വിധി. പ്രതിയുടെ ഭർത്താവിന് കീഴ്ക്കോടതി വിധിച്ച 4 വർഷം തടവ് അപ്പീൽ കോടതിയും ശരിവച്ചു. ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച് ഫിലിപ്പിൻസും കുവൈത്തും തമ്മിൽ തർക്കത്തിന് വഴിവച്ച സംഭവമാണ് കേസിനാസ്പദമായ കൊലപാതകം
ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ജീ​ന്‍ലി​ന്‍ വി​ല്ലാ​വെ​ന്‍ഡെ എ​ന്ന ഫി​ലി​പ്പീ​ൻ യു​വ​തി ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു..യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി മൂ​ന്നി​ന് കു​വൈ​ത്തി​ലേ​ക്ക് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് ഫി​ലി​പ്പീ​ന്‍സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.ന​യ​ത​ന്ത്ര ച​ര്‍ച്ച​ക​ളെ തു​ട​ര്‍ന്ന് പി​ന്നീ​ട് റി​ക്രൂ​ട്ട്മെൻറ്​ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
أحدث أقدم