റഷ്യ​ൻ നി​ർ​മി​ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്പു​ട്നി​ക്-5​ന്‍റെ ആ​ദ്യ ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി



റഷ്യ​ൻ നി​ർ​മി​ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്പു​ട്നി​ക്-5​ന്‍റെ ആ​ദ്യ ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് വാ​ക്സി​ൻ എ​ത്തി​യ​ത്. 1,50,000 ഡോ​സ് വാ​ക്സി​നാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ച​ത്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ്പു​ട്നി​ക്ക് 5ന്‍റെ 30 ല​ക്ഷം ഡോ​സു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തും. ഈ ​വാ​ക്സി​നു​ക​ൾ റ​ഷ്യ​ൻ വാ​ക്‌​സി​ന്‍റെ ഇ​ന്ത്യ​യി​ലെ പ​ങ്കാ​ളി​യാ​യ ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റി​ക​ൾ​ക്ക് കൈ​മാ​റും.

വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റി സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി​യു​ടെ അ​നു​മ​തി വാ​ങ്ങും. അ​തി​നു ശേ​ഷം മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളു.


أحدث أقدم