കുമരകത്ത് 50.91 ശതമാനം; കോട്ടയം ജില്ലയിൽ 24 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ





കുമരകത്ത് 50.91 ശതമാനം

കോട്ടയം:  ജില്ലയിൽ 24 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ

മെയ് മൂന്നു മുതല്‍ ഒന്‍പതു വരെയുള്ള ഒരാഴ്ച്ചക്കാലം കോട്ടയം ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍. പോസിറ്റിവിറ്റി 
ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91 ആണ് ഇവിടുത്തെ നിരക്ക്.

ഇക്കാലയളവില്‍ കുമരകം പഞ്ചായത്തില്‍ പരിശോധനയ്ക്ക് വിധേയരായ 607 പേരില്‍ 309 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 

മറവന്തുരുത്തും(41.42 ശതമാനം) തലയാഴവും(41.30 ശതമാനം) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മറവന്തുരുത്തില്‍ പരിശോധനയ്ക്ക് വിധേയരായ 688 പേരില്‍ 285 പേര്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. തലയാഴത്ത് 322 പേരെ പരിശോധിച്ചതില്‍ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

തിരുവാര്‍പ്പ്(39.74), വെച്ചൂര്‍(39.62) , മരങ്ങാട്ടുപിള്ളി(39.53), വാഴപ്പള്ളി(38.93), ടിവിപുരം(37.75), കുറിച്ചി(36.91), മാടപ്പള്ളി(36.58),വെളിയന്നൂര്‍(36.41), ഉദയനാപുരം(34.93), കരൂര്‍(34.00), കല്ലറ(33.84), അതിരമ്പുഴ(33.15), തൃക്കൊടിത്താനം(32.71), ഈരാറ്റുപേട്ട(32.26), നീണ്ടൂര്‍(32.19), തലപ്പലം(32.08), വിജയപുരം(31.53), വാകത്താനം(30.86), മൂന്നിലവ്(30.63), പാമ്പാടി(30.49), മീനടം(30.22) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍. 

46 സ്ഥലങ്ങളില്‍ പോസിറ്റിവിറ്റി 20നും 30നും ഇടയിലാണ്. ആറിടത്ത് 10 മുതല്‍ 20വരെയാണ്. പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ് വെള്ളാവൂര്‍ പഞ്ചായത്തിലാണ്- 6.77 ശതമാനം. കഴിഞ്ഞ ഒരാഴ്ച്ചക്കാലം വെള്ളാവൂരില്‍ 502 പരിശോധനയ്ക്ക് വിധേയരായതില്‍ 34 പേരില്‍ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്.


أحدث أقدم