ലോക്ഡൗൺ ലംഘിച്ച് ആദ്യകുർബാന; പള്ളി വികാരി അറസ്റ്റിൽ





31.5. 2021
കൊച്ചി: ലോക്ഡൗൺ ലംഘിച്ച് ആദ്യകുർബാന നടത്തിയ സംഭവത്തിൽ പള്ളി വികാരി അറസ്റ്റിലായി.

ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തിൽ ഇരുപത്തഞ്ചോളം പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഇന്നു രാവിലെ എട്ടുമണിയോടെയാണ് ആദ്യകുർബാന ചടങ്ങ് നടന്നത്. കുട്ടികൾ, മാതാപിതാക്കൾ, പള്ളി വികാരി, സഹ വികാരി എന്നിവർ അടക്കം 25 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഫാ. ജോർജ് പാലമറ്റത്തെ ജാമ്യത്തിൽ വിട്ടു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


أحدث أقدم