ആശങ്കയോടെ ലോകം: വായുവിലൂടെ അതിവേഗം പടരുന്ന അത്യന്തം അപകടകാരിയായ പുതിയ കൊറോണ ഹൈബ്രിഡ് വൈറസ് വേരിയൻറ് കണ്ടത്തി


കൊറോണ വൈറസിന്റെ അത്യന്തം അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തി. വൈറസിന്റെ ബി.1.617.2 , യുകെ വകഭേദങ്ങള്‍ ചേര്‍ന്ന സങ്കരയിനമാണ് വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്.വലിയ നഗരങ്ങളും വ്യാവസായിക മേഖലകളുമായ ഹനോയി, ഹോ ചി മിൻ സിറ്റി എന്നിവയുൾപ്പെടെ പ്രദേശങ്ങളിലാണ് ഈ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്
ഇതിനെ നേരിടാൻ രാജ്യം പാടുപെടുകയാണ്.വിയറ്റ്‌നാമില്‍ ആകെ 6856 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെതിരെ ഒരു വര്‍ഷത്തോളം വിജയകരമായ പോരാട്ടം നടത്തിയ വിയറ്റ്‌നാമില്‍ ഇതുവരെ 47 പേരാണ് രോഗബാധിതരായി മരിച്ചത്.“ബി.1.617.2, യുകെ വേരിയെന്റുകളുടെ മിശ്രിതമായ ഒരു പുതിയ ഹൈബ്രിഡ് വേരിയൻറ് ഞങ്ങൾ കണ്ടെത്തി,” ആരോഗ്യമന്ത്രി എൻ‌യുഎൻ തൻ ലോംഗ് പറഞ്ഞു.”വായുവിൽ അതിവേഗത്തിൽ പടരുന്നു എന്നതാണ് ഈ വേരിയന്റിന്റെ സവിശേഷത.ഇത് തൊണ്ടയിലെ ദ്രാവകത്തിൽ വൈറസിന്റെ സാന്ദ്രത അതിവേഗം വർദ്ധിപ്പിക്കുകയും,അത് അന്തരീക്ഷത്തിലേക്ക് വളരെ ശക്തമായി വ്യാപിക്കുകയും ചെയ്യുന്നു.” അദ്ദേഹം പറഞ്ഞുപുതിയ വേരിയന്റിൽ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല, എന്നാൽ ഉടൻ അറിയിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോങിന്റെ പ്രഖ്യാപനത്തിന് മുൻപ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വിയറ്റ്നാമിൽ ഏഴ് കൊറോണ വൈറസ് വകഭേദങ്ങൾ ഉണ്ടായിരുന്നു.കഫേകൾ, റെസ്റ്റോറന്റുകൾ, ഹെയർ സലൂണുകൾ, മസാജ് പാർലറുകൾ, മതപരമായ സ്ഥലങ്ങൾ എന്നിവ രാജ്യത്ത് അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.97 മില്യൺ ജനസംഖ്യയുള്ള വിയറ്റ്‌നാമിൽ ഏകദേശം ഒരു മില്യൺ ആൾക്കാർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്
أحدث أقدم