ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു





ലക്നൗ:   ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മറ്റ് ഫംഗൽ അണുബാധയേക്കാൾ മാരകമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ധാഭിപ്രായം. 
രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിയിൽ നേരത്തെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും സ്ഥിരീകരിച്ചിരുന്നു. യെല്ലോ ഫംഗസ് സാധാരണ കണ്ടുവരുന്നത് ഉരഗവർഗങ്ങളിലാണ്.

യെല്ലോ ഫംഗസ് ബാധ മറ്റ് രണ്ട് അണുബാധയേക്കാൾ മാരകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്ലാക്ക്-വൈറ്റ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ നീർവീക്കം, മുഖത്തെ നിറംമാറ്റം, കാഴ്ച കുറയൽ, ഇരട്ടദൃഷ്ടി, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, തലവേദന തുടങ്ങിയവയാണെങ്കിൽ യെല്ലോ ഫംഗസിന് ആന്തരിക പ്രശ്നങ്ങളാണ് കൂടുതലുള്ളത്. അതിനാൽ രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ ഉടൻ ചികിത്സ ആരംഭിക്കണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.


أحدث أقدم