കൊല്ലം: വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. പിതാവ് ആശുപത്രിയില്‍. കൊല്ലം കേരളപുരത്തിനടുത്താണു സംഭവം.
കുഞ്ഞുങ്ങള്‍ക്കു വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.