കണ്ണൂര്‍ ; സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി.
സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പഞ്ഞു.മരണ നിരക്ക് കുറച്ച് കാണിക്കുന്നത് ജനങ്ങളിലെ ഭയാശങ്ക കുറയ്ക്കാനാകാമെന്ന് പറഞ്ഞ കെ സുധാകരന്‍ ജില്ല തിരിച്ച് മരണ നിരക്ക് പുറത്ത് വിടാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കാനോ താഴ്ത്തിക്കെട്ടനോ അല്ല പ്രസ്താവനയെന്നു പറഞ്ഞ കെ സുധാകരന്‍ യഥാര്‍ത്ഥ മരണനിരക്ക് ഇതിലും ഉയര്‍ന്നതാണെന്ന് ആവര്‍ത്തിച്ചു.
എന്നാല്‍ സുധാകരന്റെ വിമര്‍ശനത്തെ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകുമെന്ന മറുപടിയോടെ തള്ളുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ.
പ്രതിദിന രോഗി നിരക്ക് കൂടുമ്പോഴും മരണ നിരക്ക് പിടിച്ചു നിര്‍ത്താനാകുന്നു എന്നതാണ് സംസ്ഥാനം ഉയര്‍ത്തി കാണിക്കുന്നത്.