രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ ധനമന്ത്രിയായി പി. രാജീവ് എത്തും, വീണ് ജോർജ്ജിന് വിദ്യാഭ്യാസം വി എൻ വാസവന് എക്സൈസ്



തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളിലും ഏകദേശ ധാരണയായതായി വിവരം.

വീണ ജോര്‍ജിന് വിദ്യാഭ്യാസം, ധനവകുപ്പ് പി രാജീവിന്, എം.ബി രാജേഷ് സ്പീക്കർ എന്നിവരുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി. 

 പിണറായി മന്ത്രിസഭയിലെ മറ്റുമന്ത്രിമാര്‍ ഇവരൊക്കെയാണ്. വകുപ്പുകളുടെ കാര്യത്തിലും ഏകദേശം ധാരണയായിട്ടുണ്ട്.

കെ.കെ ഷൈലജ തന്നെയാണ് ഇക്കുറിയും ആരോഗ്യ വകുപ്പ്  ചുമതല വഹിക്കുക. വ്യവസായ വകുപ്പ് എം.വി ഗോവിന്ദൻ  കൈകാര്യം ചെയ്യും. 

കോട്ടയത്തിന് ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കും. ജില്ലയിലെ ഏക സിപിഎം പ്രതിനിധി ആയ
വി.എന്‍ വാസവന് എക്‌സൈസും ശിവന്‍ കുട്ടിയ്ക്ക് ദേവസ്വവും നല്‍കും. പി.പി ചിത്തരഞ്ജനാണ് ഫിഷറീസ് വകുപ്പ്.

സിപിഐ യ്ക്ക് ഇക്കുറി മൂന്നു മന്ത്രി സ്ഥാനമേ ലഭിക്കൂവെന്നാണ് വിവരം.
അതില്‍ സുപാലിന് റവന്യൂ വകുപ്പും  പി പ്രസാദിന് കൃഷി വകുപ്പും നല്‍കുമെന്നാണ് വിവരം. വനംവകുപ്പ് ചിഞ്ചു റാണിയ്ക്ക് നല്‍കാനാണ് തീരുമാനം.

കേരളാ കോണ്‍ഗ്രസ് എമ്മിനെയും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിന് സിവില്‍ സപ്ലൈസ് വകുപ്പ് ആയിരിക്കും ലഭിക്കുക.

കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും കെ.പി മോഹനന് തുറമുഖ വകുപ്പും ലഭ്യമാകും.   ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമപട്ടിക പുറത്ത് വിടുക.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 18ന് ശേഷം നടക്കുമെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സത്യപ്രതിജ്ഞ ഈ മാസം 18ന് ശേഷം നടത്താനാണ് ധാരയായത്.
ഒറ്റത്തവണയായി തന്നെ സത്യപ്രതിജ്ഞ നടക്കും.
أحدث أقدم