കൊവിഡിനെതിരെ ദേഹത്ത് ചാണകം തേച്ചുപിടിപ്പിക്കല്‍; ഇങ്ങനെയാണെങ്കില്‍ മൃഗങ്ങളില്‍ നിന്നും മറ്റു രോഗം മനുഷ്യരിലെത്തുമെന്ന് ഡോക്ടര്‍മാര്‍



രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വാക്‌സിനേഷനും സ്വയം സുരക്ഷയ്ക്കും പകരം അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍. പശുവിന്റെ ചാണകം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ ആഴ്ചയിലൊരിക്കല്‍ ആളുകള്‍ തൊഴുത്തില്‍ പോയി ദേഹത്ത് ചാണകം തേച്ച് പിടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് കരുതിയാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. ചാണകം തേച്ച ശേഷം ഇവര്‍ യോഗാഭ്യാസം നടത്തുകയും ശേഷം പാല്‍ ഉപയോഗിച്ച് ചാണകം കഴുകിക്കളയുകയും ചെയ്യുന്നു.

എന്നാല്‍ ഇത് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലാതെയാണ് ഇത്തരമൊരു രീതി ആളുകള്‍ പിന്തുടരുന്നതെന്നും ഇത് തെറ്റാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പൂര്‍ണമായും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരമൊരു അശാസ്ത്രീയ രീതി ആളുകള്‍ പിന്തുടരുമെന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ഡോ. ജെഎ ജയലാല്‍ എന്‍ഡിവിയോട് പറഞ്ഞു.ഒപ്പം ചാണകം ഇത്തരത്തില്‍ ദേഹത്ത് പുരട്ടുന്നത് മൃഗങ്ങളില്‍ നിന്നും മറ്റു രോഗങ്ങള്‍ മനുഷ്യരിലെത്താന്‍ കാരണമാവുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം വലിയ തോതില്‍ ഗോ ശാലകളില്‍ ആളുകള്‍ ചാണകത്തിനായി തടിച്ചുകൂടുന്നത് കൊവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആശങ്കയുമുണ്ട്
أحدث أقدم