ബാങ്ക് തട്ടിപ്പ്: പ്രതിയുടെ അക്കൗണ്ടുകളിൽ പണമില്ലെന്ന് പൊലീസ്




കാനറ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമൊന്നും ഇല്ലെന്നു പൊലീസ്.

 കേസിലെ പ്രതിയായ കൊല്ലം, ആവണീശ്വരം സ്വദേശി വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രമാണ് ഉള്ളതെന്നാണ് പോലീസ് കണ്ടെത്തല്‍. 

പ്രതിയുടെ അമ്മ, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലെക്ക് ആറരക്കോടിയോളം രൂപ എത്തിയിരുന്നതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് പണം വിജീഷ് പണം മുഴുവന്‍ പിന്‍വലിച്ചു. ഈ പണം എവിടെ പോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.ഇതിനായി സംശയമുള്ള കൂടുതല്‍ അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും.


أحدث أقدم