ആറായിരം ചിറ ഭാഗത്ത് നീണ്ടുശേരിൽ രതീഷ് (മണിക്കുട്ടി - 36 ) ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴരയോടെ കണ്ടെത്തിയത്.
ചെത്തുതൊഴിലാളിയായ ശശി പെരിഞ്ചേരിയിൽ പണിക്കായി പഴുക്കാനിലം ഭാഗത്തു കൂടി വള്ളത്തിൽ പോകവെ ആടൽ കൂടി നിന്ന സ്ഥലത്ത് മൃതദേഹം തങ്ങി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.
രാവിലെ ഫയർഫോഴ്സിൻ്റെ സ്കൂബാ ടീം അടക്കം തെരച്ചിൽ നടത്താൻ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതോടെ ഇത് കരക്കെത്തിച്ചു.
ചിങ്ങവനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.