മൂവാറ്റുപുഴയിൽ തടിപ്പണി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു , ഒരാൾ മരിച്ചു.



മൂവാറ്റുപുഴയിൽ തടിപ്പണി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു , ഒരാൾ മരിച്ചു.
ആറ് പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് ആറുമണിയോടെ ആട്ടായത്താണ് സംഭവം.
ആട്ടായം തച്ചനോടിയിൽ ടി.എ.മനുബ്(34) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന ആട്ടായം മഠത്തികുന്നേൽ എം.എം. ജിജോ (42)നെ കോലഞ്ചേരി മെഡിക്കൽ കോളേജിലും, മഠത്തി കുന്നേൽ എം.എം.ജോജോ (36) മഠത്തിക്കുന്നേൽ എം.എം.ജിജി (39),
പാപ്പനേത്ത് നിതീഷ് കുമാർ (29), തെരുവംകുന്നേൽ ജോബി(40), വാഴക്കാലായിൽ രാജു (52) എന്നിവരെ പരിക്കുകളോടെ മുവാറ്റുപുഴ എം സി എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകിട്ട് 6 മണിയോടെ തടി പണികഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം മഴയും ഇടിയും ഉണ്ടായതിനെ തുടർന്ന് റബർ തോട്ടത്തിനുള്ളിലെ ഷെഡ്ഡിൽ കയറി നിൽക്കുമ്പോഴാണ് ഇടിവെട്ടേറ്റത്.

സംഭവമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ ഓടി കൂടി ആശുപത്രിയിൽ എത്തിച്ചങ്കിലും മനുബിനെ മാത്രം ജീവൻ രക്ഷിക്കാനായില്ല.
അഖിലയാണ് മനൂബിൻ്റെ ഭാര്യ. മകൾ അബിയ (5)
Previous Post Next Post