സംസ്ഥാനങ്ങൾക്കുള്ള കൊവാക്സിൻ: രണ്ടാമത്തെ പട്ടികയിലും കേരളമില്ല'



ന്യൂ ഡൽഹി: കൊവാക്സിൻ വിതരണം ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകയുമടക്കും 18 സംസ്ഥാനങ്ങൾ രണ്ടാം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അതേ സമയം വിദേശത്ത് നിന്നും വാക്സിൻ വാങ്ങാനുള്ള ശ്രമത്തിലാണ് പല സംസ്ഥാനങ്ങളും. ദില്ലി, ഒഡീസ്സ, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ആഗോള ടെണ്ടർ വഴി വാക്സിൻ വാങ്ങാൻ ശ്രമിക്കുന്നത്. വാക്സിൻ ഇറക്കുമതിയിൻ മേലുള്ള നികുതി എടുത്തു കളഞ്ഞത് സഹായകമാകും എന്നാണ് വിലയിരുത്തൽ.

രാജ്യത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 3.48 ലക്ഷം പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4205 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഒരു ദിനത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്.
أحدث أقدم