ഹരിപ്പാട്: ദേശിയ പാതയില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയ്ക്കു സമീപം നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി. മരിച്ചവരില്‍ ഒരാളും പരുക്കേറ്റവരില്‍ ഒരാളും കാപ്പ കേസിലെ പ്രതികളാണ്.
പുലര്‍ച്ചെ മൂന്ന് മണിയോടെ നങ്ങ്യാര്‍കുളങ്ങര ജങ്ങ്ഷന് തെക്ക് കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കായംകുളത്ത് നിന്നും ആലപ്പുഴക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍.
ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും. ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കായംകുളം കുറ്റിത്തെരുവ് പുള്ളിക്കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25) മകന്‍ ബിലാല്‍ (5), റിയാസ് (27) കാര്‍ ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണ് മരിച്ചത്. അന്‍ഷാദ് (27) ഭാര്യ അജ്മി (23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.