പാമ്പാടി കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സൗത്ത് പാമ്പാടി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് അണുനശീകരണം നടത്തി.

പാമ്പാടി : പാമ്പാടി കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സൗത്ത് പാമ്പാടി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ  വിവിധ ഇടങ്ങളിൽ ഇന്ന്  അണുനശീകരണം നടത്തി.
3 റേഷൻ കടകൾ, ബാങ്ക് എടിഎം, വായനശാല സെൻ്റ് തോമസ് ഓർത്തഡോക്സു് പള്ളി, ചെറുവള്ളിക്കാവ് ക്ഷേത്ര പടി സ്കൂളുകൾ,ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റാൻഡ്, ആശുപത്രി, bsnl ഓഫീസ്, പോസ്റ്റ്‌ ഓഫീസ് , വീടുകളും അണുനശീകരണം നടത്തി.

മാലത്ത് സജി ചേട്ടൻ നൽകിയ സ്‌പ്രയേറും മണ്ഡലം പ്രസിഡൻ്റ് ഗോപൻ സർ നൽകിയ അണൂനശീകരണ ലായനിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ് സ്റ്റോപ്പുകൾ, വെയ്റ്റിങ്ങു ഷെഡുകൾ,   അങ്ങനെ പ്രദേശത്തെ ഏതാണ്ട് എല്ലാ കൊറോണ വ്യാപന സാധ്യത ഉള്ള സ്ഥലങ്ങളും  അണുമുക്തമാക്കി.

 യൂത്ത്  കോൺഗ്രസ് പ്രസിഡൻ്റ് സിജോ ഇടക്കാടൻ, ജെഫിൻ കൊച്ചുമണിപറമ്പിൽ 
 യൂത്ത് കോൺഗ്രസ്സ്  അംഗങ്ങൾ ആയ  ബിനോ, അൻവിൻ, കരുൺ, ജിബിൻ, റോബിൻ എന്നിവർ അണുനശികരണം നടത്തി.

  വരും ദിവസങ്ങളിൽ കൂടുതൽ പ്രേദേശത്തു  യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
أحدث أقدم