ട്രിപ്പിൾ ലോക്ക്ഡൗൺ - ജനങ്ങളെ വീട്ടിൽ പൂട്ടിയിട്ടു; കൂട്ടംകൂടി കേക്ക് മുറിച്ച് മുഖ്യമന്ത്രിയും സംഘവും

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില് പൊതുജനങ്ങള്ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കളില് നിന്ന് ഉണ്ടാകുന്നത് നിയമലംഘനം. അതും ഭരണസംവിധാനം നിയന്ത്രിക്കേണ്ടവരിൽ നിന്നും.

 കോവിഡ് അതിവ്യാപനത്തിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള് ആണ്ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചത് സോഷ്യൽ മീഡിയകളിൽ   അടക്കം വൻ വിമര്ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

ട്രിപ്പിള്് ലോക്ക്ഡൗണിന്റെ ഭാഗമായി രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകൾ അടക്കം സർക്കാർ നിർദ്ദേശം അനുസരിച്ച് നിരോധിച്ച് കളക്റ്റർ ഉത്തരവിറക്കിയിരുന്നു. 
ജനങ്ങൾ ആവശ്യസാധനങ്ങൾ വാങ്ങാന് പോലും പുറത്തിറങ്ങാന് കഴിയാതെ തലസ്ഥാനത്ത്  ബുദ്ധിമുട്ടുമ്പോഴാണ് ഭരണമുന്നണി നേതാക്കളുടെ  ആഘോഷം നടക്കുന്നതെന്ന  വിമര്ശനങ്ങൾ ഉയർന്നു കഴിഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി എൽ ഡി എഫ് നേതാക്കള് കൂട്ടം കൂടി നിന്നു കേക്ക് മുറിക്കുന്ന ചിത്രമാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്.

ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലിരിക്കെ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനം ഏറെ ചർച്ചാവിഷയം ആയിരിക്കുന്നതിന്  പിന്നാലെയാണ് കേക്ക് മുറി വിവാദം ഉയർന്നിരിക്കുന്നത്.
أحدث أقدم