തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിലിരിക്കെ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സർവീസിൽനിന്നും പിരിച്ചുവിട്ടത് 144 പൊലീസുകാരെ. പൊലീസ് ആസ്ഥാനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.2016 മെയ് മുതൽ 2025 സെപ്തംബർ വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഗുരുതര ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടതിന് മാത്രം 82 പേരെ പിരിച്ചുവിട്ടു. ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62പേരും പുറത്തായി. വകുപ്പുതല നടപടിയുടെ ഭാഗമായി 241 പേരെയാണ് നീക്കം ചെയ്തത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടത് 84 പേരെയാണ്.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ കണക്ക് സ്ഥിരീകരിച്ചാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വിശദീകരണം. 144 പേരെ പിരിച്ചുവിട്ടിട്ടില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ഡിജിപി വ്യക്തമാക്കി.