പാമ്പാടി എം .ജി .എം സ്ക്കൂളിൽ അഡ്മിഷൻ ആരംഭിച്ചു അഞ്ച് മുതൽ പത്ത് വരെ ഉള്ള ഇംഗ്ലീഷ്. മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആണ് ആരംഭിച്ചത്



പാമ്പാടി : പാമ്പാടിയുടെ അറിവിന്റെ  തിലകക്കുറി യും നാടിന്റെ അഭിമാനവുമായ എം ജി എം ഹൈസ്‌കൂളിലെ അഞ്ച്   മുതൽ  പത്ത് വരെ ഉള്ള ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.


📌 കോവിഡ് ഉയർത്തിയ വെല്ലുവിളികൾ ഏറെ എങ്കിലും അതിനു മുൻപിൽ പകച്ചു നിൽക്കാതെ കരുതലിന്റെയും സ്നേഹത്തിന്റെയും സാന്ത്വനസ്പർശം ഒരുക്കി എം.ജി.എം കുടുംബം. ❤

📱ഓൺലൈൻ പഠന സംവിധാനമെന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്ന ഞങ്ങളുടെ പല കുട്ടികൾക്കും സാന്ത്വനമായി ടി.വിയും സ്മാർട്ട് ഫോണും വാങ്ങി നൽകി. 

 📌 ആപത്ഘട്ടങ്ങളിൽ ജാഗ്രത പുലർത്താൻ ആരോഗ്യപ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കാൻ കർമപദ്ധതികൾ ഒരുക്കി എൻ.സി.സിയും എസ്.പി.സി യും റെഡ്ക്രോസും.

📌 ലഹരിക്കെതിരെ പോരാടി വിമുക്തി മിഷനും ഒപ്പം ചേർന്നു. 

📌ക്ലാസ് മുറികൾ വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങി കൂടിയപ്പോൾ മനോധൈര്യം പകർന്നു നൽകാൻ , സർഗവാസനകളെ പരിപോഷിപ്പിക്കാൻ ഓൺലൈൻ പ്ലാറ്റുഫോർമുകൾ ഒരുക്കി അധ്യാപകർ.

*ഇല്ല.. ഞങ്ങൾക്ക് ഉറപ്പാണ്... നമ്മൾ അതിജീവിക്കും കോവിഡ് എന്ന മഹാമാരിയെ..*
ക്ലാസ് മുറിയുടെ ഊഷ്മളതയിലേക്ക് ഞങ്ങളുടെ കുട്ടികൾക്കൊപ്പം മടങ്ങിവരുമെന്ന ശുഭാപ്തിവിശ്വാസത്തോടെ..
 ~എം.ജി.എം കുടുംബം💐
☎️ 9497822900 (SITC)
82815 60955.
Previous Post Next Post