ആലപ്പുഴ ജില്ലാ കളക്ടർ എ.അലക്സാ ണ്ടർ ജലവിഭവ വകുപ്പ് ഉദ്യോഗ്സ്ഥർക്ക് നിർദേശം നൽകി . മധ്യഭാഗത്തെ 20 ഷട്ടറുകൾ ആവും ഇന്ന് തുറക്കുക .
പിന്നാലെ ബാക്കി യുള്ളവയും തുറക്കാനാണു തീരു മാനം .
കുട്ടനാട്ടിലും തണ്ണീർമുക്കം മേഖലയിലും ജലനിരപ്പ് ഉയരുകയും വീടുകളിലും മറ്റും വെള്ളം ജലവിഭവ കയറുകയും ചെയ്യുന്നതിനാലാണ് നടപടി .
വേലിയിറക്കമുള്ള സമയത്താകും തണ്ണീർ മുക്കത്തെ ഷട്ടറുകൾ തുറക്കുകയെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു .
മേൽനോട്ടത്തിനായി അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ ) സ്ഥലത്തു ക്യാംപ് ചെയ്യും.
കുട്ടനാട്ടിലെ കനകാശേരിയിൽ മട നിർമാണം നടക്കുന്നതിനാലാണ് ഷട്ടറുകൾ തുറക്കുന്നതു വൈകിയത് .
മട നിർമാണം മിക്കവാറും പൂർത്തിയായതോടെയാണ് ബണ്ട് ഭാഗികമായി തുറക്കാൻ തീരുമാനിച്ചത്.