ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ‌​ട്ട സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കുമെന്ന് കേന്ദ്രമന്ത്രി




ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ‌​ട്ട മ​ല​യാ​ളി ന​ഴ്സ് സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം നാട്ടിൽ  എത്തിക്കുമെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി  പ​റ​ഞ്ഞു.

സൗ​മ്യ​യു​ടെ കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച​താ​യും എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്‌​തു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

 സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സും വി​ദേ​ശകാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും എം​ബ​സി​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.


Previous Post Next Post