ആശുപത്രിയിലേക്ക് ജോലിക്ക് പോവുകയായിരുന്ന നഴ്സ് വാഹനാപകടത്തില്‍ മരിച്ചു.




കൊച്ചി: ആശുപത്രിയിലേക്ക് ജോലിക്ക് പോവുകയായിരുന്ന നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. 

ലേക്ക് ഷോർ ആശുപത്രിയിലെ നഴ്സായ ചേർത്തല സ്വദേശിനി അനുവാണ് മരിച്ചത്. വൈറ്റില-അരൂർ ദേശീയപാതയില്‍‌ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. സിഗ്നല്‍ ലഭിച്ചതോടെ വേഗത്തിലെത്തിയ സ്കൂട്ടര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന അനുവിനെ ഇടിച്ചിടുകയായിരുന്നു. 

أحدث أقدم