തണ്ണീർമുക്കം ബണ്ട് തുറന്നില്ല; പടിഞ്ഞാറൻ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിൽ






കോട്ടയം: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഇനിയും തുറക്കാത്തതിനാൽ, കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ, ആ വെള്ളം ഒഴുക്കി പോകുന്നതിന് തണ്ണീർമുക്കം ബണ്ട് തടസ്സമാകുന്നു. മാർച്ച് 12ന് തുറക്കേണ്ട ബണ്ടാണ് രണ്ട് മാസം കഴിഞ്ഞിട്ടും തുറക്കാത്തത്. കുമരകം, ചെങ്ങളം, പരിപ്പ്, കരീമഠം തുടങ്ങിയ ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ വെള്ളം കയറിയിട്ടുണ്ട്.
 ബണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായി അനുഭപ്പെടുന്നത് കോട്ടയം ജില്ലയിലുള്ളവരെയാണ്.  എന്നാൽ, ബണ്ടിൻ്റെ നിയന്ത്രണം ആലപ്പുഴ ജില്ലാ കളക്ടർക്കാണ്. ഇതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി. ജനങ്ങൾ പരാതിപ്പെടുന്നു. ബണ്ടുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടനുഭവിക്കുന്ന കോട്ടയം ജില്ലാക്കാർ, കോട്ടയം കളക്ടർക്ക് നൽകുന്ന പരാതികൾ ആലപ്പുഴയിലേക്ക് കൈമാറിയും ചർച്ച ചെയ്തും വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. 
അതേസമയം, ആലപ്പുഴ കളക്ടർക്ക് നേരിട്ട്, ബണ്ടുമായി ബന്ധപ്പെട്ട പരാതികൾ തീരെ എത്താറില്ലാത്തതും തീരുമാനങ്ങൾ എടുക്കാൻ കാലതാമസമുണ്ടാക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിൻ്റെ നിയന്ത്രണം കോട്ടയം കളക്ടർക്ക് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



أحدث أقدم