പുതിയ കൊവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാകണം. നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും.
12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുണ്ട്. കേരളം, മഹാരാഷ്ട്ര, കർണാടക, യുപി, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നര ലക്ഷത്തിലധികം ആക്ടീവ് കേസുകളുണ്ട്.