മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു യുവാവ് മരിച്ചു.

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വൈക്കം സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. 

വൈക്കം കുടവെച്ചൂർ സ്വദേശി കോയിപ്പറമ്പിൽ മേരിക്കുട്ടിയുടെ മകൻ ജോമോൻ ടി.ജെ. (37) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ജോമോൻ. കോട്ടയം പേരൂർ പായിക്കാട് ആണ്  സംഭവം. 

ഇയാൾ ഒഴുക്കിൽപ്പെട്ടത് കണ്ട സുഹൃത്തുക്കൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഒത്തുകൂടി അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. പോലീസെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Previous Post Next Post