കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

കോട്ടയം : കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്..

ബാങ്കിന്റെ മുഴുവൻ തസ്തികകളിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും, കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും, അഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

 പ്രക്ഷോഭ സൂചകമായി ജൂലൈ 8 മുതൽ 17 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ മലപ്പുറത്തെ കേരള ഗ്രാമീണ് ബാങ്ക് ഹെഡ് ഓഫീസിനു മുൻപിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ധർണ സംഘടിപ്പിക്കും.

ജൂലൈ 8, 17 തീയതികളി സംസ്ഥാന വ്യാപകമായി കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ റീജിയണൽ ഓഫീസുകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കും.
ജൂലൈ 30ന് ഏകദിന പണിമുടക്ക് സമരം നടത്തുമെന്നും ഭാരവാഹികൾ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Previous Post Next Post