കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഇതില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ധനസഹായത്തിന് അര്‍ഹതയില്ലെന്ന കേന്ദ്ര വാദം കോടതി തള്ളി.

എ​ത്ര തു​ക ന​ല്‍​ക​ണ​മെ​ന്ന​തി​നെ കു​റി​ച്ച് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ല്ല. തു​ക ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍​ക്ക് നാ​ലു​ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് . ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യു​ള്ള മൂ​ന്നം​ഗ ബ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​ന് ആ​റാ​ഴ്ച​ക്ക​കം മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്ക​ണം. മ​ര​ണ സ​ര്‍​ട്ടി​ഫി​ക്കി​റ്റി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ളി​ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.  മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ണ​മാ​യി സ​ഹാ​യം ന​ല്‍​കാ​ന്‍ ആ​വി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​ധി.
Previous Post Next Post