പാമ്പാടി മാന്തുരുത്തിയിൽ വീണ്ടും വാഹന അപകടം



പാമ്പാടി :പാമ്പാടി മാന്തുരുത്തിയിൽ വാഹന അപകടം .
വാഹന അപകടങ്ങൾക്ക് സ്ഥിരം വേദിയാകുന്ന മാന്തുരുത്തി കവലയിലാണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത് ഈ വൈകിട്ട് 5:15 ന് ആയിരുന്നു അപകടം വാഴൂർ ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് പോയ ബോലോറോ യാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത് 
ഡ്രൈവർ മാത്രമെ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ  


ഡ്രൈവർക്ക്നിസാര പരുക്കൾ ഉണ്ട് അപകടത്തെ തുടർന്ന് വഴിയിൽ വീണ ഡീസലും ,ഓയിലും പാമ്പാടി ഫയർഫോഴ്സ് എത്തി കഴുകി വൃത്തിയാക്കി കാനം സ്വദേശിയാണ് അപകടത്തിൽപ്പെട്ടത് കഴിഞ്ഞ മാസം 26 ന് ഇതേ സ്ഥലത്ത്   രണ്ട് അപകടങ്ങൾ ആണ് ഉണ്ടായത്  രണ്ട് അപകടവും നടന്നത് ഒരേ സ്ഥലത്ത് മീറ്ററുകളുടെ വ്യത്യാസത്തിലും ആദ്യ അപകടം ഇന്ന് ഉച്ചക്ക് 12 : 30 ന് ആയിരുന്നു മാന്തുരുത്തി വാഴൂർ റോഡിൽ കറുകച്ചാൽ  ഭാഗത്തേയ്ക്ക് പോയ മിനിലോറി റോഡിൽ തെന്നി മാറിയാണ് അപകടം സംഭവിച്ചത് അപകടത്തിൽ ആർക്കും പരിക്കില്ല 
തുടർന്ന് ഇതേ സ്ഥലത്ത് വൈകിട്ട് 6:00 മണിയോട് കൂടി അടുത്ത അപകടവും സംഭവിച്ചു രണ്ട് ലോറികൾ ആണ് അപകടത്തിൽപ്പെട്ടത് 
കറുകച്ചാലിൽ നിന്നും വാഴൂർ ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ വന്ന രണ്ട് വാഹനങ്ങളിൽ ഒന്ന് മറു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോൾ രണ്ടു വാഹനങ്ങളും നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു
അധികാരികളുടെ അലംഭാവവും റോഡുപണിയിലെ അശാസ്ത്രീയതയുമാണ് ഈ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി
أحدث أقدم