പാമ്പാടി: ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ പക്ഷമില്ലാതെ പ്രവർത്തിച്ചുവരുന്ന പാമ്പാടിക്കാരൻ ന്യൂസിന് ഒരു അഭിമാന നിമിഷം കൂടി... വാർത്ത വന്നു 24 മണിക്കൂറിനകം നടപടി.
മുക്കാംകുഴിതോടിത് കുറുകെ വരിക്കാനായിലേയ്ക്കുള്ള തടിപ്പാലം അറ്റകുറ്റപണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കി.
കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ പാലം തകർന്ന് ജനങ്ങൾ ദുരിതത്തിൽ ആയ വിവരം പാമ്പാടിക്കാരൻ ന്യൂസ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ വന്നതിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഹരികുമാറിൻ്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് പാലത്തിൻ്റെ അറ്റകുറ്റപണികൾ അടിയന്തരമായി തീർത്തത്.
ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ച തുക കൊണ്ട് സ്ഥിരമായ പാലം ഇവിടെ നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാന്തുരുത്തിക്ക് സമീപം അപകടകരമായ നിലയിൽ വഴിയോരത്ത് ഇട്ടിരുന്ന കൂറ്റൻ തടികൾ പാമ്പാടിക്കാരൻ ന്യൂസിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ അധികൃതർ നീക്കം ചെയ്യിച്ചിരുന്നു.