വാക്സീൻ ലഭിക്കുന്നില്ല; പ്രയാസത്തിലായി പ്രവാസികൾ


റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് മാളുകൾ റെസ്റ്റൊറന്റുകൾ ഹെൽത്ത് ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ വിദേശികളും പ്രതിസന്ധിയിൽ. ഞായറാഴ്ചയാണ് നിയമം പ്രബല്യത്തിൽ വന്നത്. റജിസ്റ്റർ ചെയ്ത പലർക്കും വാക്സീൻ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.
റജിസ്റ്റർ ചെയ്ത് 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. മാളുകളിലും സിനിമാശാലകളിലും ഇവർക്കു പ്രവേശനമില്ല. ആഴ്ചകൾക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി. ഒരേസമയം റജിസ്റ്റർ ചെയ്തവരിൽ ചിലർക്ക് 2 ഡോസ് ലഭിക്കുകയും മറ്റുളളവർക്ക് ആദ്യഡോസ് പോലും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഒന്നിച്ച് റജിസ്റ്റർ ചെയ്ത കുടുംബാംഗങ്ങളിൽ ചിലർക്ക് ലഭിക്കുകയും മറ്റുളളവർക്കു ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.റജിസ്റ്റർ ചെയ്തവർക്ക് വാ‍ക്സീൻ തീയതിയെക്കുറിച്ചുള്ള സന്ദേശം താമസിക്കുന്നതും ഒരേസമയം റജിസ്റ്റർ ചെയ്തവർക്ക് പല ദിവസങ്ങൾ എന്നതും ഒഴിവാക്കണമെന്ന ആവശ്യ‌ം ഉയർന്നിട്ടുണ്ട്. അതേസമയം, വാക്സീൻ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ രാജ്യത്തേക്ക് എത്തുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്
Previous Post Next Post