12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ


        

ഇടപ്പള്ളിക്കോട്ടയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാബ് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതികൾ പിടിയിലായത്. അമിതാബ് ചന്ദ്രൻ 2023ൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. പരിശോധനക്കിടെ എക്സൈസ് സംഘത്തെ അമിതാബ് ചന്ദ്രൻ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. കത്തി പിടിച്ചു വാങ്ങിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഒന്നാം പ്രതി രതീഷ് വധശ്രമക്കേസിൽ പ്രതിയാണ്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Previous Post Next Post