കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി; ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഇളവ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി തുടരും. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഇളവ് നൽകും.ഇ​നി​മു​ത​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തും.

നി​ല​വി​ൽ ടി​പി​ആ​ർ 24 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ‌ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തു​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ടി​പി​ആ​ർ സ്ലാ​ബു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ചു. ടി​പി​ആ​ർ ആ​റു​വ​രെ എ ​കാ​റ്റ​ഗ​റി​യും ആ​റു മു​ത​ൽ 12 വ​രെ ബി​യും 12 മു​ത​ൽ 18 വ​രെ സി ​കാ​റ്റ​ഗ​റി​യു​മാ​യാ​ണ് പു​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ടി​പി​ആ​ർ പ്ര​തീ​ക്ഷി​ച്ച​പോ​ലെ താ​ഴാ​ത്ത​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​ത്.


Previous Post Next Post