വ്യാഴാഴ്ചയാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. വീട്ടില്‍ ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞ് യുവതിയെ പ്രതി ഓട്ടോയില്‍ കയറ്റി പ്രതിയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നശേഷം പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പേട്ട എസ്.എച്ച്.ഒ ബിനുകുമാര്‍, എസ്.ഐ രതീഷ്, സി.പി.ഒമാരായ ഉദയന്‍, ഷമി എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.