ഓണക്കിറ്റ് റേഷൻകടകളിൽ എത്തി; വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. റേഷൻ കടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും.ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ്‌ റേഷൻകടകളിൽ എത്തി.‌ ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും.

സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പർ റേഷൻകടയിൽ നിർവഹിക്കും. 

ഈ മാസം 31 മുതൽ ഓഗസ്റ്റ് 2 വരെ മഞ്ഞകാർഡ് ഉടമകൾക്കും ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.

أحدث أقدم