കു​തി​രാ​ന്‍ തു​ര​ങ്കം തു​റ​ക്കാ​ന്‍ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​ടെ അ​നു​മ​തികു​തി​രാ​ന്‍ തു​ര​ങ്കം തു​റ​ക്കാ​ന്‍ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി.

തു​ര​ങ്ക​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. തു​ര​ങ്കം എ​ന്ന് മു​ത​ല്‍ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ല്‍​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്കും.

തു​ര​ങ്ക ക​വാ​ട​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റി​ങ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. കൂ​ടാ​തെ വൈ​ദ്യു​തീ​ക​ര​ണം, ചൂ​ട്, കാ​ർ​ബ​ൻ ഡൈ ​ഓ​ക്‌​സ​സൈ​ഡ് എ​ന്നി​വ​യു​ടെ അ​ള​വ് അ​റി​യാ​നു​ള്ള സെ​ൻ​സ​ർ സം​വി​ധാ​നം, തു​ര​ങ്ക​ത്തി​നു പു​റ​ത്തെ ക​ണ്ട്രോ​ൾ റൂം, ​പൊ​ടി പ​ട​ലം മാ​റ്റാ​നു​ള്ള സം​വി​ധാ​നം, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

നേ​ര​ത്തെ കു​തി​രാ​ൻ തു​ര​ങ്കം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കാ​നാ​യേ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.


أحدث أقدم